മേപ്പാടി: നിരന്തരമായുണ്ടായ പ്രകൃതിദുരന്തങ്ങൾ മുറിവേൽപ്പിച്ച ജില്ലയ്ക്ക് പ്രതീക്ഷയുടെ കവാടം തുറന്നുകൊടുത്ത പദ്ധതികളിലൊന്നാണ് തുരങ്കപാത. എൽ.ഡി.എഫ്. സർക്കാരിൻ്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങളിൽ എടുത്തുപറയാവുന്ന പദ്ധതികളിലൊന്നും തുരങ്കപാതയാണ്. മേപ്പാടി മീനാക്ഷിയിൽനിന്ന് ആരംഭിച്ച് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സ്വർഗംകുന്നിൽ അവസാനിക്കുന്ന തുരങ്കപാതയുടെ നിർമാണം പുരോഗമിക്കുകയാണ്.
8.11 കിലോമീറ്റർ ദൂരമുള്ള നാലുവരിപ്പാതയാണിത്. ഓരോ പാതയ്ക്കും 10 മീറ്റർ വീതിയാണുള്ളത്. ഓരോ 300 മീറ്റർ ദൂരം പിന്നിടുമ്പോഴും നാലുവരിപ്പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനവുമുണ്ടാകും.
ഗതാഗതക്കുരുക്ക് പതിവായ വയനാട് ചുരം ബദൽപ്പാതയെന്നതിലുപരി വയനാട്, കോഴിക്കോട് ജില്ലകളിലെ വ്യാപാര-കാർഷിക-വിനോദസഞ്ചാര മേഖലയിൽ അനന്തമായ വികസനസാധ്യതകളാണ് ഈ പാത തുറന്നിടുന്നത്.
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരുടെ അതിജീവനവും മേപ്പാടി-കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതാനിർമാണവുമാണ് കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഏറ്റവുംകൂടുതൽ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങൾ.
അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ ഏത് മുന്നണി അധികാരത്തിൽവന്നാലും അവർക്കുമുന്നിലുള്ള ഏറ്റവുംവലിയ വെല്ലുവിളി തുരങ്കപാതാനിർമാണം പൂർത്തിയാക്കുക എന്നതാണ്.
കൊങ്കൺ റെയിൽവേ കോർപ്പറേഷന് നിർമാണച്ചുമതലയുള്ള തുരങ്കപാതാനിർമാണം നാലുവർഷംകൊണ്ട് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതിക്ക് പൊതുജനങ്ങൾ എത്ര മാർക്കിടുന്നുവെന്നത് കേരളത്തിന് താത്പര്യമുള്ള വിഷയമാണ്. എന്നാൽ, പരിസ്ഥിതിപ്രവർത്തകർ ഉന്നയിക്കുന്ന ആശങ്കകളും കണ്ടില്ലെന്ന് നടിക്കാനാവില്ല. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള ഇനിയും തിരിച്ചറിയുകപോലും ചെയ്തിട്ടില്ലാത്ത അപൂർവ സസ്യജന്തുജാലങ്ങളുടെ കലവറയാണിത്. മുൻവർഷങ്ങളിൽ ഉരുൾപൊട്ടൽദുരന്തങ്ങളുണ്ടായ പുത്തുമലയും ചൂരൽമല-മുണ്ടക്കൈയും ഇതേ പ്രദേശത്തിന് സമീപമാണ്.
ഇതുവരെ ചെയ്‌തത്
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ 100 ദിന കർമപദ്ധതിയിലുൾപ്പെടുത്തി തുടക്കം.
2020-ൽ തുരങ്കപാതയുടെ സർവേ ആരംഭിച്ചു.
നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ 2024-ൽ ടെൻഡർ തുറന്നു. ഭോപാൽ ആസ്ഥാനമായ ബിൽഡ് കോൺ ലിമിറ്റഡിന് 1341 കോടി രൂപയ്ക്ക് കരാർ നൽകി.
2025 ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ചു.
കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ചു.
2026 മാർച്ച് ആറിന് പാറ തുരക്കുന്നതിൻ്റെ ആദ്യ സ്ഫോടനത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













