കാലിക്കറ്റ് ബാർ അസോസിയേഷൻ 140-ാം വാർഷികാഘോഷങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം

കാലിക്കറ്റ് ബാർ അസോസിയേഷൻ 140-ാം വാർഷികാഘോഷങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം
കാലിക്കറ്റ് ബാർ അസോസിയേഷൻ 140-ാം വാർഷികാഘോഷങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം
Share  
2026 Mar 25, 09:55 AM
SAMUDRA
NISH

കോഴിക്കോട്: നീണ്ട 140 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കാലിക്കറ്റ് ബാർ അസോസിയേഷൻ്റെ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ ജഡ്ജി വി.എസ്. ബിന്ദുകുമാരി നിർവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡൻ്റ് ആലിക്കോയ കടലുണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത പിന്നണി ഗായകൻ അരവിന്ദ് വേണുഗോപാൽ മുഖ്യാതിഥിയായി പങ്കെടുത്തു.


​വാർഷികാഘോഷങ്ങളുടെ ഭാഗമായി അഭിഭാഷകർക്കായി സംഘടിപ്പിച്ച ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം പ്രമുഖ ചിത്രകാരൻ ആർട്ടിസ്റ്റ് മദനൻ നിർവഹിച്ചു. ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി പി. ലിവിൻസ് സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി സന്ദീപ് കൃഷ്ണൻ കെ., പി.ടി. ശ്രീനാരായണൻ ഉണ്ണി, കെ.പി. മായൻ, അഹമ്മദ്കുട്ടി പുത്തലത്ത്, ജില്ലാ ഗവൺമെന്റ് പ്ലീഡർ കെ.എൻ. ജയകുമാർ എന്നിവർ സംസാരിച്ചു. വരും മാസങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളോടെ 140-ാം വാർഷികം ആഘോഷിക്കാനാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA