കോഴിക്കോട്: കെ.എം.സി.ടി. കോളേജ് ഓഫ് എൻജിനീയറിങ്ങിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കർമ-26' ഫെസ്റ്റിന് ഉജ്ജ്വല തുടക്കം. പ്രശസ്ത സാഹിത്യകാരൻ എം.എൻ. കാരശ്ശേരി കോളേജിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യുവ എഴുത്തുകാരൻ നിസാർ ഇൽതുമിഷ്, ടിങ്കർഹബ് ഫൗണ്ടേഷൻ സി.ഇ.ഒ. മൂസാ മെഹർ എന്നിവർ ചേർന്നാണ് 'കർമ-26'ന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.
വിപുലമായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി കാമ്പസിൽ ഒരുക്കിയിരിക്കുന്നത്. ഹാക്കത്തൺ, പ്രോജക്ട് എക്സ്‌പോ തുടങ്ങിയ സാങ്കേതിക മത്സരങ്ങൾ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 25-ന് പ്രശസ്ത ഗായകൻ വിധു പ്രതാപ് നയിക്കുന്ന ഗാനനിശ അരങ്ങേറും. തുടർന്ന് മാർച്ച് 26-ന് വാഹനപ്രേമികൾക്കായി ഓട്ടോഷോയും, അതിനുപിന്നാലെ ഡി.ജെ. സന അവതരിപ്പിക്കുന്ന സംഗീതനിശയും നടക്കും. എൻജിനീയറിങ് മേഖലയിലെ നൂതന ആശയങ്ങളും കലാപരിപാടികളും കോർത്തിണക്കിയാണ് ഇത്തവണത്തെ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













