റോഡരിക് വെട്ടിപ്പൊളിച്ചതിനാൽ ഏറെ കുടുംബങ്ങൾക്ക് യാത്രാക്ലേശമുണ്ടായിരുന്നു
നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് 12-ാംവാർഡിലെ കുളിപ്പൊയിൽ-ചെറാങ്കര റോഡരിക് കെട്ടി കൈവരി സ്ഥാപിച്ചതോടെ നാട്ടുകാരുടെ യാത്രാദുരിതത്തിന് അറുതിയായി. റോഡരിക് കെട്ടാതെ മാസങ്ങളോളം വെട്ടിപ്പൊളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഇതുമൂലം നാട്ടുകാരുടെ യാത്രമുടങ്ങി. രോഗികളെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടിരുന്നു.
ചെറാങ്കര നിവാസികൾക്ക് കുളിപ്പൊയിലിലെത്താൻ ചെറുവലത്ത് പുറായി റോഡിലൂടെയും ഇ.എം.എസ്. ഗ്രന്ഥാലയം റോഡിലൂടെയും യാത്രചെയ്യണമായിരുന്നു. ഗ്രാമപ്പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ഫണ്ടനുവദിച്ചിട്ടും പണി പാതിവഴിയിലായതിനെക്കുറിച്ച് 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് പാതിവഴിയിലായ നിർമാണപ്രവർത്തനം പുനരാരംഭിച്ചത്. കൈവരി വന്നതോടെ പീടികക്കണ്ടി കല്ലുവെട്ടുകുഴിയുടെ അരികിൽ സുരക്ഷാവേലി സ്ഥാപിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













