ചെറുതുരുത്തി സ്‌കൂളിൽ സ്ട്രോങ് റൂം നിർമാണം തുടങ്ങി

ചെറുതുരുത്തി സ്‌കൂളിൽ സ്ട്രോങ് റൂം നിർമാണം തുടങ്ങി
ചെറുതുരുത്തി സ്‌കൂളിൽ സ്ട്രോങ് റൂം നിർമാണം തുടങ്ങി
Share  
2026 Mar 25, 09:32 AM
SAMUDRA
NISH

ചെറുതുരുത്തി : നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചെറുതുരുത്തി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്ട്രോങ് റൂം നിർമാണം ആരംഭിച്ചു. ചേലക്കര നിയോജകമണ്ഡലം തലത്തിൽ വോട്ടിങ് യന്ത്രങ്ങൾ സജ്ജീകരിച്ച് വിതരണം ചെയ്യാനും തിരഞ്ഞെടുപ്പ് കഴിഞ്ഞ് യന്ത്രങ്ങൾ തിരിച്ച് കൊണ്ടുവന്ന് സൂക്ഷിക്കാനുമുള്ള സ്ട്രോങ് റൂമുകളാണ് ഇവിടെ നിർമിക്കുന്നത്. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം കെട്ടിടമാണ് സ്ട്രോങ് റൂം നിർമാണത്തിനായി ഏറ്റെടുത്തിരിക്കുന്നത്.


ചേലക്കര നിയോജകമണ്ഡലം തലത്തിൽ വോട്ടിങ് യന്ത്രങ്ങളും ഇവിടെ വച്ചു സെറ്റ് ചെയ്‌തു ബൂത്തു തലത്തിൽ ക്രമീകരിക്കും. തുടർന്നു ഈ വോട്ടിങ് യന്ത്രങ്ങളും മറ്റു പോളിങ് സ്റ്റേഷനിലേക്കുള്ള സാമഗ്രികളും ഇവിടെനിന്ന് തിരഞ്ഞെടുപ്പിൻ്റെ തലേ ദിവസം പോളിങ് ഉദ്യോഗസ്ഥർക്കു വിതരണം ചെയ്യും. വോട്ടെടുപ്പ് പൂർത്തിയാക്കി വോട്ടിങ് യന്ത്രങ്ങൾ ഇവിടെ തന്നെ തിരിച്ചു ശേഖരിച്ച് വോട്ടെണ്ണൽ നടക്കുന്ന തൃശ്ശൂർ എൻജിനീയറിങ് കോളേജിലേക്കു കൊണ്ടു പോകും.


തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഉദ്യോഗസ്ഥ തലത്തിലുള്ള ആദ്യഘട്ട പരിശീലനം ബുധനാഴ്‌ച ചെറുതുരുത്തി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ എത്തുന്നതോടെ പോലീസും അർധസൈനിക വിഭാഗവും ആകും സ്‌കൂളിൻ്റെ സുരക്ഷ ഏറ്റെടുക്കുക.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA