വിണ്ണിലെ വിസ്മ‌യവുമായി കണ്ണശ്ശയിൽ സ്പെയ്സ് മ്യൂസിയം

വിണ്ണിലെ വിസ്മ‌യവുമായി കണ്ണശ്ശയിൽ സ്പെയ്സ് മ്യൂസിയം
വിണ്ണിലെ വിസ്മ‌യവുമായി കണ്ണശ്ശയിൽ സ്പെയ്സ് മ്യൂസിയം
Share  
2026 Mar 25, 09:22 AM
SAMUDRA
NISH

പേയാട് : വി.എസ്.എസ്.സി.യുടെ സാങ്കേതികസഹായത്തോടെ പേയാട് കണ്ണശ്ശ മിഷൻ ഹൈസ്കൂളിൽ സ്പെയ്‌സ് മ്യൂസിയം തുറന്നു. ഇന്ത്യ വിക്ഷേപിച്ച ആര്യഭട്ട മുതൽ ചാന്ദ്രയാൻ പേടകംവരെയും വി.എസ്.എസ്.സി. വിക്ഷേപിച്ച സാറ്റലൈറ്റുകളുടെ സചിത്രവിവരണവും അവയുടെ വിക്ഷേപണോദ്ദേശ്യവും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. ജി.എസ്.എൽ.വി. റോക്കറ്റിന്റെ 18 അടി ഉയരമുള്ള മാതൃകയും മുൻകാലത്ത് വി.എസ്.എസ്.സി. സാറ്റലൈറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ച വിവിധ റോക്കറ്റുകളുടെ മാതൃകകളും വിവരണങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളിൽ സാറ്റലൈറ്റ് റോക്കറ്റുകളെയും


ബഹിരാകാശശാസ്ത്രത്തെയും അടുത്തറിയാനും അവബോധം സൃഷ്ടിക്കാനും മ്യൂസിയം സഹായകരമാകും. വി.എസ്.എസ്.സി. അസോ. ഡയറക്‌ടർ എസ്.ആർ. ബിജു മ്യൂസിയം ഉദ്ഘാടനം ചെയ്‌തു. ഒരു വിദ്യാലയത്തിലും ബഹിരാകാശവിസ്മ‌യങ്ങളെക്കുറിച്ചുള്ള വിശദമായ മ്യൂസിയം തയ്യാറാക്കിയതായി തനിയ്ക്കറിയില്ലെന്നും 2045 ആകുമ്പോൾ മനുഷ്യനെ സുരക്ഷിതമായി ചന്ദ്രനിൽ എത്തിക്കുന്ന പര്യവേഷണം ഐ.എസ്.ആർ.ഒ. പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ മാനേജർ ആനന്ദ് കണ്ണശ്ശ അധ്യക്ഷനായി. വി.എസ്.എസ്.സി. ഗ്രൂപ്പ് ഡയറക്‌ടർ ഹരികൃഷ്ണൻ. പ്രധാനാധ്യാപിക റിൻസി സെബാസ്റ്റ്യൻ, പി.ടി.എ. പ്രസിഡന്റ്റ് അനൂപ്, വി.എസ്.എസ്.സി. മുൻ സാറ്റലൈറ്റ് മ്യൂസിയം ഉദ്യോഗസ്ഥൻ കെ. സുരേഷ് എന്നിവർ സംസാരിച്ചു. മ്യൂസിയത്തിനായി റോക്കറ്റ് മാതൃക നിർമിച്ച എ.

ഷഫീഖ്, ജെ.എസ്. സചിത്ര എന്നിവരെ പടങ്ങിൽ ആദരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA