വിശുദ്ധ വാരത്തിലെ പരീക്ഷാ തീയതികൾക്കെതിരെ പ്രതിഷേധം; മാറ്റം വേണമെന്ന് കെ.എൽ.സി.എ

വിശുദ്ധ വാരത്തിലെ പരീക്ഷാ തീയതികൾക്കെതിരെ പ്രതിഷേധം; മാറ്റം വേണമെന്ന് കെ.എൽ.സി.എ
വിശുദ്ധ വാരത്തിലെ പരീക്ഷാ തീയതികൾക്കെതിരെ പ്രതിഷേധം; മാറ്റം വേണമെന്ന് കെ.എൽ.സി.എ
Share  
2026 Mar 24, 01:58 PM
SAMUDRA
NISH

കോഴിക്കോട്: പെസഹാ വ്യാഴം, ദുഖഃശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ച ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കെ.എൽ.സി.എ കോഴിക്കോട് രൂപതാ സമിതിയാണ് ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നത്. ഏപ്രിൽ 2 (പെസഹാ വ്യാഴം), ഏപ്രിൽ 4 (ദുഖഃശനി), ഏപ്രിൽ 5 (ഈസ്റ്റർ) എന്നീ തീയതികളിൽ ജെ.ഇ.ഇ-മെയിൻ രണ്ടാംഘട്ട പരീക്ഷകൾ നടത്താനാണ് എൻ.ടി.എ നിശ്ചയിച്ചിരിക്കുന്നത്.


​വിശ്വാസികൾ ആരാധനകളിലും ആത്മീയ കർമ്മങ്ങളിലും മുഴുകുന്ന വിശുദ്ധ വാരത്തിൽ പരീക്ഷകൾ നടത്തുന്നത് ക്രൈസ്തവ സമൂഹത്തോടുള്ള അവഗണനയാണെന്ന് സമിതി ആരോപിച്ചു. മതസ്വാതന്ത്ര്യത്തെയും വിശ്വാസികളുടെ അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന ഈ നടപടി തിരുത്തണമെന്നും പരീക്ഷാ തീയതികൾ അടിയന്തരമായി പുനഃക്രമീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. അധികൃതർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.എൽ.സി.എ മുന്നറിയിപ്പ് നൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA