കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾ മുതൽ വോട്ടെണ്ണൽ വരെ എല്ലാ ഘട്ടങ്ങളിലും ഹരിതചട്ടം (ഗ്രീൻ പ്രോട്ടോക്കോൾ) കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശിച്ചു. ഹരിതചട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം തടയാനും നിയമനടപടികൾ സ്വീകരിക്കാനുമായി ജില്ലാതലത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് രൂപീകരിക്കും.
തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ വിതരണം പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും നിർവഹിക്കുക. എല്ലാ പോളിംഗ് ബൂത്തുകളെയും ഹരിത ബൂത്തുകളാക്കി മാറ്റാനാണ് തീരുമാനം. വോട്ടെടുപ്പിന് ശേഷം ശേഖരിക്കുന്ന മാലിന്യങ്ങൾ ഹരിതകർമസേന മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഇതിനായി കൃത്യമായ ഇടങ്ങളിൽ മാലിന്യങ്ങൾ തരംതിരിക്കാൻ ബിന്നുകൾ സ്ഥാപിക്കും. ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്ന ഐഡി കാർഡ്, പേന തുടങ്ങിയവയും പ്രകൃതി സൗഹൃദ വസ്തുക്കൾ കൊണ്ട് നിർമ്മിച്ചവയായിരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














