മാവൂർ: പെരുവയൽ പഞ്ചായത്തിലെ കല്ലടമേത്തൽ, പുതുക്കുടി പുറായി ഭാഗങ്ങളിൽ താമസിക്കുന്ന നാൽപ്പതോളം കുടുംബങ്ങൾ കുടിവെള്ളക്ഷാമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി കുടിവെള്ള വിതരണം നിലച്ചതിനെത്തുടർന്ന് ഒഴിഞ്ഞ കുടങ്ങളുമായി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയ നാട്ടുകാർ പ്രസിഡന്റിനെ ഉപരോധിച്ചു. പലതവണ ഗ്രാമസഭകളിലും പഞ്ചായത്തിലും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് സ്ത്രീകളും കുട്ടികളുമടക്കം സമരത്തിൽ പങ്കെടുത്തത്.
നിലവിൽ ഒരു ടാങ്ക് വെള്ളത്തിന് 900 രൂപയോളം നൽകി കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് ഇവിടുത്തെ കുടുംബങ്ങൾ. നിലവിലെ കുടിവെള്ള പദ്ധതിയുടെ കിണറ്റിലെ വെള്ളം മലിനമാണെന്നും ഇത് ശുദ്ധീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും സമരക്കാർ ആരോപിക്കുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം സരോവരത്തുള്ള ജൽജീവൻ ഓഫീസിലും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാൻ ബൂസ്റ്റർ പമ്പുകൾ സ്ഥാപിക്കേണ്ടതുണ്ടെങ്കിലും അതിനായുള്ള സാങ്കേതിക നടപടികൾ വൈകുകയാണ്.
ജൽജീവൻ കരാറുകാർക്ക് സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് പ്രവൃത്തി പൂർത്തിയാക്കാൻ തടസ്സമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കുടിവെള്ള വിതരണത്തിനായി പുതിയ ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പ്രവൃത്തികൾ തുടങ്ങാൻ ഇപ്പോൾ തടസ്സമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ.വി. ജാഫർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














