തേഞ്ഞിപ്പലം: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നാഗാലാൻഡ് സർക്കാരിൻ്റെ കീഴിലുള്ള യൂത്ത് റിസോഴ്‌സസ് ആൻഡ് സ്പോർട്സ് വകുപ്പും ചേർന്ന് നടത്തിയ ഒൻപതാമത് നോർത്ത് യൂത്ത് ഫെസ്റ്റിവലിൽ കാലിക്കറ്റ് സർവകലാശാലാ എൻ.എസ്.എസ്. വൊളൻ്റിയർമാർ ഭാഗമായി. നാഗാലാൻഡിലെ ചുമുകൈഡിമ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ നാഗാലാൻഡ് ഗവർണർ നന്ദകിഷോർ യാദവ് ഉദ്ഘാടനംചെയ്തു.
കേരളത്തിലെ പ്രധാന കലാരൂപങ്ങൾ യൂത്ത് ഫെസ്റ്റിവലിൽ അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ്. പ്രോഗ്രം ഓഫീസർ ഡോ. അനുഷ മാത്യുവാണ് ഗ്രൂപ്പിന്റെ കണ്ടിൻജൻ്റ് ലീഡർ. പങ്കെടുത്ത വിദ്യാർഥികൾ: ഫിദ ഉമ്മർ (അസ്സബാഹ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്, വളയംകുളം), കെ. മുഹമ്മദ് ആസിഫ് (ഐ.എസ്.എസ്. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പെരിന്തൽമണ്ണ), കെ.ടി. അശോക് (എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്, ഒറ്റപ്പാലം), എം. ഷാദിൽ (ഫാറൂഖ് ട്രെയിനിങ് കോളേജ്), കെ.കെ. ഫാത്തിമത്ത് ഷിഫ (എം.പി.എം.എം.എസ്.എൻ. ട്രസ്റ്റ്സ് കോളേജ്, ഷൊർണൂർ), കെ. നസീറ തസ്‌നി (എം.ഇ.എസ്. കല്ലടി കോളേജ്, മണ്ണാർക്കാട്), കെ. പാർവതി (ശ്രീ കേരളവർമ കോളേജ്, തൃശ്ശൂർ), എൻ.കെ. അർഷക്ക് (ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്, ചെർപ്പുളശ്ശേരി).
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














