ചങ്ങരംകുളം : വനിതാ ഹോട്ടലിൽ ഗ്യാസ് സിലിൻഡറിന് തീപിടിച്ചത് ഏറെ നേരം പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ 10.30-ഓടെ ചങ്ങരംകുളം ടൗണിൽ നന്നംമുക്ക് റോഡിൽ തപാൽ ഓഫീസിനു സമീപത്ത് പ്രവർത്തിക്കുന്ന തനിമ ജനകീയ ഹോട്ടലിലാണ് തീ കത്തിപ്പിടിച്ചത്. ജീവനക്കാർ ഭക്ഷണം പാചകം ചെയ്യാനായി ഗ്യാസ് കത്തിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു. തുടർന്ന് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ചേർന്ന് തീകെടുത്താൻ ശ്രമിച്ചെങ്കിലും തീ കൂടുതലായി കത്താൻ തുടങ്ങിയതോടെ നാട്ടുകാർ പോലീസിലും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് തീയണക്കാനായത്. ചങ്ങരംകുളം പോലീസും പൊന്നാനിയിൽനിന്ന് വന്ന അഗ്നിക്ഷോസേനയും സ്ഥലത്ത് എത്തി. ഗ്യാസ് ചോർന്നതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം. കടയിലെ ഉപകരണങ്ങൾ പലതും കത്തി നശിച്ചെങ്കിലും വലിയ അപകടമാണ് ഒഴിവായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














