കഠിനംകുളം സദാചാര പോലീസ് ചമഞ്ഞ് സിനിമ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെയും യുവതിയെയും വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച പ്രതി അറസ്റ്റിൽ.
കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവിനെയാണ് (27) പോലീസ് അറസ്റ്റുചെയ്‌തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ രണ്ടുതവണ കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കൽ അനുഭവിച്ചിട്ടുള്ളയാളാണ്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. കഠിനംകുളത്തെ തിയേറ്ററിൽനിന്ന് സിനിമ കണ്ട് മടങ്ങുകയായിരുന്നു യുവാവും യുവതിയും. ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയ വിഷ്ണുവും സംഘവും സദാചാര പോലീസ് ചമഞ്ഞ് അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ യുവാവിന്റെ വാഹനത്തിന് കുറുകേയിട്ടാണ് തടഞ്ഞത്.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി. ജി.സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം കഠിനംകുളം എസ്.എച്ച്.ഒ. സുനുമോൻ, എസ്.ഐ. സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














