കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിൽ ഷിഗല്ല രോഗവ്യാപനം ആശങ്കാജനകമായി തുടരുന്നു. എരഞ്ഞിക്കൽ മേഖലയിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നിലവിൽ 51 പേർ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിയുമ്പോൾ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗപ്പകർച്ച തടയുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുടിവെള്ളത്തിന്റെയും ഭക്ഷണസാധനങ്ങളുടെയും സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ ജില്ലയിലെ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ ആർആർടി സംഘത്തിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. രോഗം റിപ്പോർട്ട് ചെയ്ത നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും വളർത്തുപക്ഷികളെ കൊന്നൊടുക്കിയിരുന്നു. മൃഗസംരക്ഷണ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വളർത്തുപക്ഷികളുമായി അടുത്തിടപഴകുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാ കൺട്രോൾ റൂമിനെയോ വിവരം അറിയിക്കേണ്ടതാണ്. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന് ചുറ്റുമുള്ള പത്ത് കിലോമീറ്റർ പരിധിയിൽ കോഴി, താറാവ്, കാട എന്നിവയുടെ വിൽപ്പനയ്ക്കും ഉപയോഗത്തിനും നിലവിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














