കേരള നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കും.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അന്ന് ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ട്. സ്വന്തം മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കും വോട്ട് രേഖപ്പെടുത്താൻ പോകാനായി ഈ ആനുകൂല്യം ലഭിക്കും. താൽക്കാലിക ജീവനക്കാർക്കും ഇത് ബാധകമാണ്. വോട്ടെടുപ്പ് ഏപ്രിൽ 9-നും വോട്ടെണ്ണൽ മെയ് നാലിനുമാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തോടൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും അന്നേ ദിവസം തന്നെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














