കോഴിക്കോട് ഫറോക്കിന് സമീപം അഴിഞ്ഞിലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്റെ മതിലും തകർത്ത് അകത്തേക്ക് ഇടിച്ചു കയറി. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ കരുമകൻകാവിന് സമീപമായിരുന്നു അപകടം. സംഭവസമയത്ത് ബസിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫാറുഖ് കോളജിൽ നിന്ന് കാരാടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം തെറ്റി മേത്തിൽതൊടി പ്രദീപിന്റെ വീടിന്റെ ചുറ്റുമതിൽ തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയത്. അപകടത്തെത്തുടർന്ന് അഴിഞ്ഞിലം മേഖലയിൽ കുറച്ചുസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ബസ് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














