നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പൊതുനിരീക്ഷകരായ ജിതേന്ദ്ര ഗുപ്ത, അപ്നീത് റിയത്ത് എന്നിവർ പങ്കെടുത്തു. പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, മൈക്രോ ഒബ്സർവർമാർ എന്നിവരെ നിശ്ചയിക്കുന്ന നടപടികളാണ് പൂർത്തിയായത്.
ആകെ 26,074 ജീവനക്കാരാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ നിന്ന് ഇ-പോസ്റ്റിംഗ് സോഫ്റ്റ്‌വെയർ വഴി 15,888 പേരെ ഡ്യൂട്ടിക്കായി തിരഞ്ഞെടുത്തു. ഉദ്യോഗസ്ഥർക്ക് തങ്ങളുടെ നിയമന ഉത്തരവുകൾ സോഫ്റ്റ്‌വെയറിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസർമാർക്കും ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്കുമുള്ള പരിശീലനം ഈ മാസം 24 മുതൽ 29 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.എസ്. സുബിൻ എന്നിവരും സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














