ഇരിങ്ങാലക്കുട നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ വാഹനപരിശോധന ശക്തമാക്കി. വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള പണം, മദ്യം, മയക്കുമരുന്ന്, മറ്റ് സമ്മാനങ്ങൾ എന്നിവ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന.
വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നിലവിൽ 19 ഫ്ളയിങ് സ്ക്വാഡ് ടീമുകളും 22 സ്റ്റാറ്റിക് സർവെയലൻസ് ടീമുകളുമാണ് പരിശോധനയ്ക്കായി രംഗത്തുള്ളത്. ഓരോ ടീമിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൻറെ അധികാരമുള്ള ഉദ്യോഗസ്ഥൻ, സായുധരായ പോലീസ് ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ എന്നിവർ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സുരക്ഷിതവുമാക്കുന്നതിൻ്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














