ശബരിമല ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഞായറാഴ്ച വൈകീട്ട് തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു.
തിങ്കളാഴ്ച്‌ച രാവിലെ 11.30-നും 12-നും ഇടയ്ക്കാണ് കൊടിയേറ്റ്. തന്ത്രി കണ്ഠര് മഹേഷ് മോഹനര് കൊടിയേറ്റിന് കാർമികത്വം വഹിക്കും. 24 മുതൽ മാർച്ച് 31 വരെ ദിവസവും ഉച്ചപ്പൂജയ്ക്കുശേഷം ഉത്സവബലിയും വൈകീട്ട് ശ്രീഭൂതബലിയും നടക്കും. 27 മുതൽ 31 വരെ രാത്രി വിളക്കിനെഴുന്നള്ളിപ്പും നടക്കും.
31-ന് രാത്രിയാണ് പള്ളിവേട്ട. വിളക്കിനെഴുന്നള്ളിപ്പിനുശേഷം പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് പുറപ്പെടും. പള്ളിവേട്ടയ്ക്കുശേഷം മടങ്ങിയെത്തി ക്ഷേത്രശ്രീകോവിലിനുപുറത്ത് പ്രത്യേകം തയ്യാറാക്കുന്ന അറയിൽ ദേവൻ പള്ളിയുറങ്ങും. രാവിലെ മുളപ്പിച്ച നവധാന്യവും നെൽക്കതിരുകളും പശുക്കിടാവിനെയും കാണിച്ച് പള്ളിയുണർത്തും.
ഉത്സവത്തിന് സമാപനംകുറിച്ച് ഏപ്രിൽ ഒന്നിന് പമ്പയിൽ ആറാട്ട് നടക്കും. രാവിലെ ഒൻപതിന് നടയടച്ച് ആറാട്ടുഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. 11-ന് പമ്പയിൽ ആറാട്ട്. വൈകീട്ട് തിരികെയെത്തുമ്പോൾ ദീപാരാധന നടക്കും. രാത്രി 10-ന് നടയടയ്ക്കും. ഉത്സവച്ചടങ്ങുകൾ നടക്കുന്നതിനാൽ നെയ്യഭിഷേകത്തിന് നിയന്ത്രണമുണ്ട്. രാവിലെ 5.30 മുതൽ ഒൻപതുവരെയാണ് നെയ്യഭിഷേകം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














