കെ.എം.എസ്.സി.എൽ അഴിമതി: അനധികൃത നിയമനങ്ങളിൽ വിശദീകരണം തേടി ആരോഗ്യ വകുപ്പ്

കെ.എം.എസ്.സി.എൽ അഴിമതി: അനധികൃത നിയമനങ്ങളിൽ വിശദീകരണം തേടി ആരോഗ്യ വകുപ്പ്
കെ.എം.എസ്.സി.എൽ അഴിമതി: അനധികൃത നിയമനങ്ങളിൽ വിശദീകരണം തേടി ആരോഗ്യ വകുപ്പ്
Share  
2026 Mar 22, 09:52 AM
SAMUDRA
NISH

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ (കെ.എം.എസ്.സി.എൽ) നടന്ന തസ്തിക നിയമനങ്ങൾ ചട്ടവിരുദ്ധമാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ സേവനം ക്രമപ്പെടുത്തുന്നതിന് മുൻപേ, പ്രൊബേഷൻ ഡിക്ലയർ ചെയ്ത സാഹചര്യം വിശദീകരിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് അടിയന്തര നിർദ്ദേശം നൽകി. നിയമന പ്രക്രിയയിൽ അഴിമതി നടന്നെന്ന സൂചനകളെത്തുടർന്ന് ചീഫ് സെക്രട്ടറിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.


​മുൻ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെട്ട അസിസ്റ്റന്റ്, കാഷ്യർ പട്ടികയെച്ചൊല്ലിയാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. പരീക്ഷയും അഭിമുഖവും നടത്തിയാണ് നിയമനം നടത്തിയതെന്ന് കോർപ്പറേഷൻ അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ നടപടികളെല്ലാം വെറും പ്രഹസനമായിരുന്നുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപായി ഇവരെ സ്ഥിരപ്പെടുത്താൻ കോർപ്പറേഷൻ അധികൃതർ നീക്കം നടത്തിയിരുന്നെങ്കിലും മാധ്യമവാർത്തകൾ പുറത്തുവന്നതോടെ സർക്കാർ ഈ തീരുമാനം മാറ്റിവെക്കുകയായിരുന്നു.


​ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകൾ കേന്ദ്രീകരിച്ച് ഈ നിയമനത്തിനായി വൻതോതിൽ പണപ്പിരിവ് നടന്നതായും സൂചനയുണ്ട്. വിജിലൻസും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും നിയമനങ്ങളിലെ ക്രമക്കേട് ശരിവെച്ച സാഹചര്യത്തിൽ, അനധികൃതമായി ജോലിയിൽ പ്രവേശിച്ചവർക്കെതിരെ എന്ത് നടപടിയുണ്ടാകുമെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥ തലത്തിൽ ചർച്ചയാകുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA