കൊയിലാണ്ടി കാവുന്തറ എ.യു.പി സ്കൂളിന് സമീപത്തുനിന്ന് വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂർ സ്വദേശി ചാലിൽ മീത്തൽ രാജേഷ് (41), പള്ളിയത്ത്കുനി പെയിൻകിലാട്ട് താജു തസ്ലീഫ് (28) എന്നിവരാണ് 85 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന.
ബാംഗ്ലൂരിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഈ മയക്കുമരുന്നെന്ന് പോലീസ് കണ്ടെത്തി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഡാൻസാഫ് സ്ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പി സ്ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ വിനീത് കുമാർ, എ.എസ്.ഐമാരായ വി.വി. ഷാജി, സി.എം. സുനിൽകുമാർ, സി.പി.ഒമാരായ ടി.കെ. ശോഭിത്ത്, ഡി.ബി. ലിഥിൻ, അനൂപ് സെൻ എന്നിവരും പേരാമ്പ്ര സ്ക്വാഡിലെ വിനീഷ് തയ്യുള്ളതിൽ, സിഞ്ചു ദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














