കോഴിക്കോട്: നഗരവീഥികളിൽ വാഹനപ്പെരുപ്പവും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും

കോഴിക്കോട്: നഗരവീഥികളിൽ വാഹനപ്പെരുപ്പവും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും
കോഴിക്കോട്: നഗരവീഥികളിൽ വാഹനപ്പെരുപ്പവും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും
Share  
2026 Mar 22, 09:31 AM
SAMUDRA
NISH

പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ശനിയാഴ്ച അനുഭവപ്പെട്ടത് അസാധാരണമായ തിരക്കും കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കും. അവധി ദിനം ആസ്വദിക്കാൻ ആയിരങ്ങൾ നഗരത്തിലേക്കും ബീച്ചിലേക്കും ഒഴുകിയെത്തിയതോടെ പ്രധാന പാതകളെല്ലാം വാഹനങ്ങളാൽ നിറഞ്ഞു. കോതിപ്പാലം മുതൽ തോപ്പയിൽ ബീച്ച് വരെ നീണ്ട വലിയ നിര കാരണം മണിക്കൂറുകളോളമാണ് യാത്രക്കാർ റോഡിൽ കുടുങ്ങിയത്.


​ബീച്ച് പരിസരത്തെ താൽക്കാലിക ഭക്ഷണശാലകൾ ലക്ഷ്യമാക്കി എത്തിയവരുടെ വാഹനങ്ങളാണ് കുരുക്ക് രൂക്ഷമാക്കിയത്. ഗാന്ധി റോഡ്, ബൈപ്പാസ്, സി.എച്ച്. ഫ്ലൈഓവർ എന്നിവിടങ്ങളിലും സ്ഥിതി സമാനമായിരുന്നു. നഗരമധ്യത്തിലെ പ്രധാന കേന്ദ്രങ്ങളായ മാവൂർ റോഡ്, മാങ്കാവ്, പുതിയറ, സ്റ്റേഡിയം ജങ്ഷൻ, ഇന്ദിരാഗാന്ധി റോഡ് തുടങ്ങിയ ഭാഗങ്ങളിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ലുലു മാൾ, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പരിസരങ്ങളിലും വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയായിരുന്നു.


​മിഠായിത്തെരുവിലേക്കും മാനാഞ്ചിറയിലേക്കും എത്തിയ ജനപ്രവാഹം കാരണം പലയിടത്തും കാൽനടയാത്ര പോലും ദുഷ്കരമായി. ട്രാഫിക് പോലീസിന്റെ കഠിനപ്രയത്നത്തിനൊടുവിൽ മണിക്കൂറുകൾ എടുത്താണ് ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിച്ചത്. നഗരത്തിലെ ഒട്ടുമിക്ക പ്രധാന റോഡുകളും പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA