യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുനാവായ ആറുവരിപ്പാത വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. തീയും പുകയും ഉയരുന്നതു കണ്ട യാത്രക്കാർ വേഗത്തിൽ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.
ശനിയാഴ്ച പുലർച്ചെ കൊടുങ്ങല്ലൂരിൽനിന്ന് തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് വടകര കുറ്റ്യാടി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് തീപിടിച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. പോലീസും സ്ഥലത്തെത്തി. പാതയിൽ ഗതാഗതതടസ്സവുമുണ്ടായി, ഷോർട്ട് സർക്കിറ്റാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം,
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














