ഗ്യാസില്ല:തൊടുപുഴ ശാന്തിതീരം ശ്മശാനം അടയ്ക്കുന്നു

ഗ്യാസില്ല:തൊടുപുഴ ശാന്തിതീരം ശ്മശാനം അടയ്ക്കുന്നു
ഗ്യാസില്ല:തൊടുപുഴ ശാന്തിതീരം ശ്മശാനം അടയ്ക്കുന്നു
Share  
2026 Mar 22, 09:08 AM
SAMUDRA
NISH

തൊടുപുഴ ആവശ്യത്തിന് ഗ്യാസ് കിട്ടാത്തതിനാൽ തൊടുപുഴ നഗരസഭയുടെ ശാന്തിതീരം ശ്‌മശാനം അടയ്ക്കുന്നു.


ശനിയാഴ്ച വൈകീട്ടോടെ ഗ്യാസ് പൂർണമായും തീർന്നു. ഞായറാഴ്ച മൃതദേഹം സംസ്‌കരിക്കാൻ യാതൊരു നിവർത്തിയുമില്ലെന്ന് നഗരസഭ അധിക്യതർ പറയുന്നു.


വലിയ പ്രതിസന്ധിയാണ് നഗരസഭ നേരിടാൻപോകുന്നത്. ആവശ്യത്തിന് ഗ്യാസ് ലഭ്യമാക്കുക മാത്രമാണ് ഒരേയൊരു പരാതി.


അത്രയും അത്യാവശ്യ സേവനം


മൃതദേഹം സംസ്ക്കരിക്കാൻ വീട്ടുവളപ്പിൽ സ്ഥലമില്ലാത്ത ഒട്ടേറെ കുടുംബങ്ങൾ നഗരസഭാ പരിധിയിലുണ്ട്. ആ കുടുംബങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ സംസ്കാരത്തിനുള്ള ഒരേയൊരു ആശ്രയം ശാന്തിതീരം ശ്മശാനമാണ്. അവരുടെ ഒരേയൊരു ആശ്രയം ശാന്തിതീരം ശ്‌മശാനമാണ്.


സ്വകാര്യ ഏജൻസികളിൽ വീടുകളിൽ ഗ്യാസ് ഫർണസ് സ്ഥാപിച്ച് സംസ്കാരം നടത്താറുണ്ടായിരുന്നു. ഗ്യാസ് ക്ഷാമം കാരണം മിക്ക ഏജൻസികളും സംസ്‌കാര ജോലികൾ നിർത്തിവെച്ചു. ഇതോടെ പൊതു ശ്മ‌ശാനത്തിലേക്ക് മൃതദേഹങ്ങൾ കൂടുതൽ എത്തിത്തുടങ്ങി, സമീപ പഞ്ചായത്തുകളിൽനിന്നും മൃതദേഹങ്ങൾ വരുന്നുണ്ട്.


ശ്മശാനത്തിൽ രണ്ട് ഫർണസുണ്ട്. ഇതിൽ ഒരുദിവസം ആറ് മൃതദേഹങ്ങൾ സംസ്‌കരിക്കാം. ഇപ്പോൾ ആറിൽക്കൂടുതൽ മൃതദേഹങ്ങൾ ഒരുദിവസം എത്തുന്നുണ്ട്.


ഫർണസുകൾ പൂർണമായും ഗ്യാസ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. വിറകോ മറ്റ് സാമഗ്രികളോ ഉപയോഗിച്ച് മൃതദേഹം സംസ്കരിക്കാനുള്ള സംവിധാനം ഇവിടില്ല. ഗ്യാസില്ലെങ്കിൽ പ്രവർത്തനം നിലയ്ക്കും.


രണ്ട് ഗ്യാസ് കുറ്റികൾ ശനിയാഴ്‌ച കിട്ടിയെങ്കിലും അത് വൈകിട്ടോടെ തീർന്നു. ഗ്യാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് നഗരസഭ കത്ത് നൽകിയിരുന്നു. അനുവദിക്കാമെന്ന് ഉറപ്പ് പറഞ്ഞെങ്കിലും ലോഡ് എത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നഗരസഭവൈസ് ചെയർമാൻ കെ.ദീപക് പറഞ്ഞു. നഗരസഭകളക്ട‌ർക്കും ബന്ധപ്പെട്ട മറ്റ് അധികൃതർക്കും പരാതി നൽകിയിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA