വെളിനല്ലൂരിൽ ലോറിയിൽ കടത്തിയ 4,000 ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി

വെളിനല്ലൂരിൽ ലോറിയിൽ കടത്തിയ 4,000 ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി
വെളിനല്ലൂരിൽ ലോറിയിൽ കടത്തിയ 4,000 ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി
Share  
2026 Mar 22, 09:03 AM
SAMUDRA
NISH

ഡ്രൈവർ അറസ്റ്റിൽ


ചാത്തന്നൂർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് നടത്തുന്ന പരിശോധനയിൽ വൻ സ്ഫോടകവസ്തുശേഖരം പിടികൂടി. വെളിനല്ലൂർ ഭാഗത്തുനിന്ന് ഓയൂരിലേക്ക് ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന 4,000 ജലാറ്റിൻ സ്റ്റിക്കുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഷാജു(42)വിനെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.


ശനിയാഴ്ച രാവിലെ എട്ടോടെ വെളിനല്ലൂർ പാലത്തിനു സമീപം ഇലക്ഷൻ സ്ക്വാഡായ എസ്.എസ്.ടി. നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്‌തുക്കൾ കണ്ടെത്തിയത്. ലോറിയിലെ പരിശോധനയിൽ സംശയംതോന്നിയ ഉദ്യോഗസ്ഥർ ഉടൻ പാരിപ്പള്ളി പോലീസിനെ അറിയിക്കുകയായിരുന്നു.


തുടർന്ന് പാരിപ്പള്ളി എസ്.എച്ച്.ഒ സുജിത്ത്, എസ്.ഐ.മാരായ ആർ.യു. രഞ്ജിത്ത്, അഖിലേഷ് എന്നിവരുടെ നേതൃത്യത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വിശദപരിശോധന നടത്തി സ്ഫോടകവസ്തുക്കളും ലോറിയും കസ്റ്റഡിയിലെടുത്തു.


തിരഞ്ഞെടുപ്പുചട്ടങ്ങൾ നിലനിൽക്കേ, ഇത്രയും വലിയ അളവിൽ സ്ഫോടകവസ്‌തുക്കൾ കടത്തിയത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. സംഭവത്തിൽ കൂടുതൽപ്പേർക്ക് പങ്കുണ്ടോയെന്നും സ്ഫോടകവസ്‌തുക്കൾ എവിടേക്കാണ് കൊണ്ടുപോയതെന്നും അറിയാൻ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA