തിരുവനന്തപുരം: വിഷു ആഘോഷങ്ങൾ പ്രമാണിച്ച് സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം നേരത്തെയാക്കാൻ സർക്കാർ തീരുമാനിച്ചു. മാർച്ച് മാസത്തെ പെൻഷൻ വിതരണം ഈ മാസം 25-ന് ആരംഭിക്കും. ഏപ്രിലിലെ പെൻഷൻ വിതരണം മാർച്ച് 31-ഓടെ തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായുള്ള തുക അനുവദിച്ച് സർക്കാർ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.
ഏകദേശം 62 ലക്ഷം ഗുണഭോക്താക്കൾക്കാണ് 2,000 രൂപ വീതം പെൻഷൻ ലഭിക്കുക. ഇതിൽ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറുന്നതാണ്. ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് അതാത് ബോർഡുകൾ വഴി തുക വിതരണം ചെയ്യും.
രണ്ടാം പിണറായി സർക്കാർ ഇതുവരെ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്ന പെൻഷൻ തുക ഘട്ടംഘട്ടമായാണ് 2,000 രൂപയിലേക്ക് ഉയർത്തിയത്. നിലവിൽ പ്രതിമാസം 1,050 കോടിയോളം രൂപയാണ് സർക്കാർ പെൻഷൻ വിതരണത്തിനായി മാറ്റിവെക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














