കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ പ്രമുഖരായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് വീണ്ടും വർധിപ്പിച്ചു. 2026 മാർച്ച് 20 മുതൽ ഓരോ ഓർഡറിനും ജി.എസ്.ടി (GST) കൂടാതെ 14.90 രൂപയാണ് പുതിയ നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചതും പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുമാണ് നിരക്ക് വർധനയ്ക്ക് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലും സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചിരുന്നു. പ്ലാറ്റ്‌ഫോം ഫീസിന് പുറമെ ഡെലിവറി ചാർജ്, നികുതികൾ എന്നിവയും നൽകേണ്ടി വരുമെന്നതിനാൽ ഉപഭോക്താക്കൾക്ക് ഇനി മുതൽ ഓൺലൈൻ ഭക്ഷണത്തിന് പോക്കറ്റ് കൂടുതൽ ചോരും. നിലവിൽ സ്വിഗ്ഗി അടക്കമുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളും സമാനമായ രീതിയിൽ നിരക്ക് വർധിപ്പിക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














