കൊയിലാണ്ടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൊയിലാണ്ടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
കൊയിലാണ്ടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Share  
2026 Mar 21, 04:28 PM
SAMUDRA
NISH

കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. കെ. പ്രവീൺകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 12.30-ഓടെ നേതാക്കൾക്കൊപ്പം സിവിൽ സ്റ്റേഷനിലെത്തിയ അദ്ദേഹം വരണാധികാരിയായ തഹസിൽദാർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.


​കൊയിലാണ്ടി എസ്.ബി.ഐ ബാങ്കിന് സമീപത്തുനിന്ന് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനമായാണ് സ്ഥാനാർത്ഥിയും നേതാക്കളും സിവിൽ സ്റ്റേഷനിലേക്ക് എത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രൻ, ടി.ടി. ഇസ്മയിൽ, മഠത്തിൽ നാണു, അഹമ്മദ് പുന്നക്കൽ, മടത്തിൽ അബ്ദുറഹിമാൻ, ടി.പി. ഭാസ്‌കരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പത്രിക സമർപ്പണത്തിന് നേതൃത്വം നൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA