നാദാപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വടകര ഭൂരേഖ തഹസിൽദാറും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുമായ കെ.വി. ബിനേഷ് മുൻപാകെയാണ് പത്രിക നൽകിയത്.
വടകര കേളുവേട്ടൻ - പി.പി. ശങ്കരൻ സ്മാരക മന്ദിരത്തിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് സ്ഥാനാർത്ഥി പത്രിക സമർപ്പിക്കാൻ എത്തിയത്. എൽ.ഡി.എഫ് നേതാക്കളായ ഇ.കെ. വിജയൻ എം.എൽ.എ, പി.പി. ചാത്തു, എ. മോഹൻദാസ്, അഡ്വ. പി. ഗവാസ്, വത്സരാജ് മണലാട്ട്, ബോബി മൂക്കൻതോട്ടം, എ.എം. റഷീദ്, വി.പി. കുഞ്ഞികൃഷ്ണൻ, ടി.കെ. രാജൻ, രജീന്ദ്രൻ കപ്പള്ളി, കരിമ്പിൽ ദിവാകരൻ, കെ.ജി. ലത്തീഫ്, ബിജു കായക്കൊടി, പി.എം. നാണു, ശ്രീജിത്ത് മുടപ്പിലായി, ഇ.കെ. സജിത്ത്കുമാർ, കരിമ്പിൽ വസന്ത, എം.കെ. മൊയ്തു, ജാഫർ കാളംകുളം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














