പയ്യോളി: തച്ചൻകുന്നിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ പുതുതായി നിർമിച്ച പേ വാർഡ് ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചു. പയ്യോളി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 36 ലക്ഷം രൂപ ചെലവഴിച്ചാണ് ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കിയത്.
നഗരസഭാ ചെയർപേഴ്‌സൺ എൻ. സാഹിറ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.ടി. സിന്ധു, സി.പി. ഫാത്തിമ, പി. ബാലകൃഷ്‌ണൻ, പി. കുഞ്ഞാമു, പി.എം. ഹൈറുന്നിസ, എം.വി. ബാബു, കെ. ജയകൃഷ്‌ണൻ, വി.കെ. അബ്ദുറഹ്‌മാൻ, മെഡിക്കൽ ഓഫീസർ ഡോ. എൻ. രാജേഷ്, ഡോ. എൻ.കെ. ഹൈറുന്നിസ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














