പയ്യോളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതത്തൂൺ തകർന്നു
Share
പയ്യോളി: കൊളാവിപ്പാലം ബീച്ച് റോഡിൽ റേഷൻകടയ്ക്ക് സമീപം വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൂൺ പൂർണ്ണമായും തകർന്നു. വടകര കസ്റ്റംസ് റോഡ് സ്വദേശികളായ മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്; ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ കാറിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














