തൊടുപുഴ: തൊടുപുഴ സമ്മർ ഫെസ്റ്റിന് വെങ്ങല്ലൂർ-കോലാനി ബൈപ്പാസിലെ പുളിമൂട്ടിൽ ഗ്രൗണ്ടിൽ തുടക്കമായി. നഗരസഭ വൈസ് ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരായ ആർ. അജി, രാജേഷ് ബാബു, ആതിര ജോഷി, മാർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി സി.കെ. നവാസ് എന്നിവർ പങ്കെടുത്തു. നിറവൈവിധ്യമാർന്ന അലങ്കാരം, വിനോദ പരിപാടി, വ്യാപാര സ്റ്റാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വിനോദ റൈഡുകളും കലാപരിപാടികളും ഷോപ്പിങ് സൗകര്യവുമുണ്ട്. വിവിധ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഫുഡ് കോർട്ടുകളും സജ്ജമാണ്. 150 അടി നീളവും 50 അടി ഉയരവുമുള്ള നായാഗ്ര വെള്ളച്ചാട്ടത്തിന്റെ മാത്യകയും ഏറെ ശ്രദ്ധേയമാണ്. 40 ദിവസം നീണ്ടുനിൽക്കും. വൈകീട്ട് നാലുമുതൽ രാത്രി ഒൻപതുവരെയാണ് പ്രദർശനം. നൂറു രൂപയാണ് നിരക്ക്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














