വ്രതശുദ്ധിയുടെ നിറവിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു

വ്രതശുദ്ധിയുടെ നിറവിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു
വ്രതശുദ്ധിയുടെ നിറവിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു
Share  
2026 Mar 21, 08:35 AM
SAMUDRA
NISH

നെടുമങ്ങാട് : വ്രതശുദ്ധിയുടെയും കാരുണ്യത്തിന്റെയും സന്ദേശം പകർന്ന് ഹൃദയങ്ങളിൽ വിശ്വാസവും ചൈതന്യവും നിറയ്ക്കുന്ന റംസാൻ മാസത്തിനൊടുവിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു. നെടുമങ്ങാട് മുസ്‌ലിം ജമാഅത്തിൻ്റെ കീഴിലുള്ള പള്ളികളിൽ ഐക്യത്തിന്റെ സന്ദേശം പകർന്നുകൊണ്ടു നമസ്‌കാരവും പ്രാർഥനയും സ്നേഹസംഗമങ്ങളും നടന്നു.


താലൂക്കിലെ ഏറ്റവും വലിയ മുസ്‌ലിം ജമാഅത്തുകളിലൊന്നായ നെടുമങ്ങാട് ടൗൺ മുസ്ലിം ജമാഅത്ത്, ഇതിൻ്റെ കീഴിൽവരുന്ന വാളിക്കോട് വലിയപള്ളി, കൊപ്പം, പുളിഞ്ചി, കൊല്ലംകാവ്, പഴകുറ്റി, നെട്ടിറച്ചിറ, പേരുമല കബറടി തുടങ്ങിയ പള്ളികളിലെല്ലാം വിപുലമായ നോമ്പുതുറകൾ നേരത്തേ സംഘടിപ്പിച്ചിരുന്നു. ടൗൺ പള്ളിയിലും വാളിക്കോട് വലിയ പള്ളിയിലുമാണ് വിശ്വാസികൾ പ്രാർഥനകൾക്കായി എത്തിയത്.


പെരിങ്ങമ്മല ചിറ്റൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ ചേർന്ന പെരുന്നാൾ പ്രാർഥനയ്ക്ക് ഇമാം മുഹമ്മദ് ഷാ ബാഖവി പനവൂർ നേതൃത്വം നൽകി. പാപ്പനംകോട് മുസ്‌ലിം ജമാഅത്തിൽ മുഹമ്മദ് മുബഷിറും മഞ്ഞപ്പാറ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ മിസ്ബാഹ് കോയ തങ്ങളും ഇലവുപാലം മുസ്‌ലിം ജമാഅത്തിൽ ത്വാഹാറഷാദിയും നേതൃത്വം നൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA