രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു. പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികളായ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നിവയാണ് വില വർധിപ്പിച്ചത്. ലിറ്ററിന് 2.09 രൂപ മുതൽ 2.35 രൂപ വരെയാണ് വിവിധ കമ്പനികൾ പ്രീമിയം പെട്രോളിന് കൂട്ടിയത്. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
അതേസമയം, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ നിലവിൽ മാറ്റമില്ല എന്നത് ആശ്വാസകരമാണ്. പ്രീമിയം പെട്രോളിന്റെ വില വർധിപ്പിക്കാനുള്ള കൃത്യമായ കാരണം കമ്പനികൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിനുണ്ടായ വിലക്കയറ്റമാണ് ഇതിന് പിന്നിലെന്നാണ് സൂചന. പാചകവാതക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിലവർധനവ് ഉണ്ടായിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














