കൊട്ടിയൂർ: ബോംബെ മലയിൽ വന്യജീവി കൊന്നുതിന്ന മലമാനിന്റെയും കുഞ്ഞിൻ്റെയും അവശിഷ്ടങ്ങൾ ജനവാസകേന്ദ്രത്തിൽ കണ്ടെത്തി, മറ്റത്തിൽ ഷാജിയുടെ പറമ്പിലാണ് ഏതാണ്ട് പൂർണമായും ഭക്ഷിച്ച നിലയിലുള്ള മലമാനിന്റെയും കുഞ്ഞിൻ്റെയും ജഡം കണ്ടെത്തിയത്. കടുവ പിടിച്ചതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശവാസിയായ ചാമനാട്ട് റോയി വ്യാഴാഴ്‌ച രാവിലെ വെള്ളം തിരിച്ചുവിടാനായി എത്തിയപ്പോഴാണ് ജഡങ്ങൾ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു.
ആർ.ആർ.ടി. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എസ്.ഷൈനികുമാർ, കൊട്ടിയൂർ വെസ്റ്റ് സെക്ഷന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൻ.രമേശൻ എന്നിവരുടെ നേതൃത്വത്തിലുളള വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. മലമാനുകളുടെ അവശിഷ്ടം ഭക്ഷിക്കാൻ വന്യജീവി വീണ്ടും വരാൻ സാധ്യതയുള്ളതിനാൽ നിരീക്ഷണത്തിനായി രണ്ട് ക്യാമറകൾ സ്ഥാപിച്ചു. രാത്രി പ്രദേശത്ത് പട്രോളിങും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച പുലർച്ചെ കാട്ടാനയും ബോംബെമലയിലെ ജനവാസമേഖലയിലെത്തി. ചാമനാട്ട് മത്തായിയുടെ വീടിന് സമീപത്ത് കാട്ടാന വന്നു. പ്രദേശത്തെ റബ്ബർ, മാവ്, പ്ലാവ് മരങ്ങൾ ആന നശിപ്പിച്ചു.
വന്യജീവികൾ കാടിറങ്ങി ജനവാസകേന്ദ്രത്തിൽ എത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. ഏതാനും കുടുംബങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി നമ്പുടാകും, പഞ്ചായത്തംഗം ജോണി ആമക്കാട്ട് എന്നിവർ സ്ഥലം സന്ദർശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














