പെരുന്നാൾ തിരക്കിൽ അലിഞ്ഞ് കോഴിക്കോട് നഗരം

പെരുന്നാൾ തിരക്കിൽ അലിഞ്ഞ് കോഴിക്കോട് നഗരം
പെരുന്നാൾ തിരക്കിൽ അലിഞ്ഞ് കോഴിക്കോട് നഗരം
Share  
2026 Mar 20, 09:33 AM
ed
bh
ED

പെരുന്നാൾ ആവേശത്തിൽ കോഴിക്കോട് നഗരം അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറി. വ്രതശുദ്ധിയുടെ നാളുകൾക്ക് വിടചൊല്ലി ചെറിയപെരുന്നാളിനെ വരവേൽക്കാൻ വ്യാഴാഴ്‌ച രാത്രിയോടെ നഗരവീഥികളെല്ലാം തിരക്കിലമർന്നു. "മക്കളേ നാളെ പെരുന്നാളാ... വേഗം വന്ന് വാങ്ങിക്കോളി" എന്ന മിഠായിത്തെരുവിലെ കച്ചവടക്കാരുടെ ആവേശകരമായ വിളികൾക്കിടയിലൂടെ അവസാനവട്ട ഷോപ്പിംഗിനായി ജനങ്ങൾ ഒഴുകിയെത്തി. വസ്ത്രശാലകളിലും ചെരുപ്പുകടകളിലും ഫാസ്റ്റ് ഫുഡ് സെന്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വഴിയോര കച്ചവടക്കാർക്കും ഈ പെരുന്നാൾക്കാലം വലിയ കൊയ്ത്തായി മാറി.


​സന്ധ്യയോടെ പള്ളികളിൽ നിന്ന് തക്ബീർ ധ്വനികൾ ഉയർന്നതോടെ മിഠായിത്തെരുവ്, മൊയ്തീൻപള്ളി റോഡ് എന്നിവിടങ്ങളിൽ കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയായി. വിവിധ കടകൾക്ക് മുന്നിൽ ഓഫറുകൾ വിളംബരം ചെയ്തുകൊണ്ടുള്ള കച്ചവടക്കാരുടെ വിളികൾക്കും ശക്തിയേറി. രാത്രി എട്ടു മണിയോടെ മൊയ്തീൻപള്ളി റോഡിലും മേലെ പാളയത്തിലും ചെറിയ തോതിൽ ഗതാഗത തടസ്സവുമുണ്ടായി. കുട്ടികളും കുടുംബങ്ങളുമായി കൂടുതൽ പേർ തെരുവിലിറങ്ങിയതോടെ തിരക്ക് നിയന്ത്രിക്കാൻ പ്രധാന ജങ്ഷനുകളിൽ പോലീസും രംഗത്തിറങ്ങി.


​കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അപ്രതീക്ഷിത മഴ കച്ചവടക്കാരെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്നെങ്കിലും വ്യാഴാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മഴ കച്ചവടം മുക്കുമെന്ന് പേടിച്ചിരുന്ന വ്യാപാരികൾക്ക് വലിയ ആശ്വാസമാണ് ഈ ജനത്തിരക്ക് നൽകിയത്. പകൽ സമയത്തെ കഠിനമായ ചൂടിനെ അവഗണിച്ചും ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമാണ് സാധനങ്ങൾ വാങ്ങാൻ നഗരത്തിലേക്ക് എത്തിയത്. രാത്രി വൈകിയും നഗരത്തിലെ തിരക്ക് ഒഴിഞ്ഞിരുന്നില്ല.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles