പാചകവാതക ചോർച്ച തുടരുന്നു പ്രദേശത്ത് കനത്ത ജാഗ്രത

പാചകവാതക ചോർച്ച തുടരുന്നു പ്രദേശത്ത് കനത്ത ജാഗ്രത
പാചകവാതക ചോർച്ച തുടരുന്നു പ്രദേശത്ത് കനത്ത ജാഗ്രത
Share  
2026 Mar 20, 09:26 AM
ed
bh
ED

പാലിയേക്കര : രണ്ടു പകലും ഒരു രാത്രിയും പിന്നിട്ടെങ്കിലും വ്യാഴാഴ്ച്‌ച വൈകീട്ടുവരെ തൃശ്ശൂർ മണലിപ്പുഴയ്ക്ക് സമീപത്തെ ഗ്യാസ് പൈപ്പ് ലൈനിലെ ചോർച്ച അടയ്ക്കാനായില്ല. മണലി മടവാക്കര റോഡിലെ കെ.എസ്.പി.പി.എൽ. പൈപ്പ് ലൈനിലാണ് ചോർച്ച. വ്യാഴാഴ്‌ച രാവിലെ എത്തിയ കെ.എസ്.പി.പി.എൽ. അധികൃതർ ചോർപ്പ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.


അഗ്നി രക്ഷാസേന ഉൾപ്പെടെ ആരെയും സ്ഥലത്തേക്ക് പ്രവേശിപ്പിക്കാതെ കനത്ത ജാഗ്രതയിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. നെല്ലായി മുതൽ മരത്താക്കര വരെയുള്ള 12 കിലോമീറ്റർ പൈപ്പ് ഇരുവശത്തും അടച്ച് വാതകം മാറ്റുന്നതിനാണ് ശ്രമം. വാതകം ചോർന്ന് തീരാൻ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക നഷ്ട്‌ടം ഉണ്ടാക്കുമെന്ന സാഹചര്യത്തിൽ പൈപ്പിലെ ഗ്യാസ് പാലക്കാട് ഭാഗത്തേക്ക് തള്ളിനീക്കിയതിനുശേഷം ചോർച്ച പരിഹരിക്കാനായിരുന്നു തീരുമാനം. ഇതിനായി കോഴിക്കോട്ടുനിന്ന് 100 എച്ച്.പി.യുടെ മോട്ടോർ, കംപ്രസർ ഉൾപ്പെടെ യന്ത്രസാമഗ്രികൾ എത്തിച്ചാണ് ഗ്യാസ് നീക്കാൻ തുടങ്ങിയത്.


മണ്ണുപരിശോധനയ്ക്കിടെ പൈപ്പ് മാറി തുളച്ചതിനെത്തുടർന്നാണ് കൊച്ചി-സേലം പാചകവാതക പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായത്. ചോർച്ചയടച്ച് വാതകവിതരണം പുനരാരംഭിക്കാൻ ഇനിയും 48 മണിക്കൂർ സമയം വേണ്ടിവരുമെന്നാണ് കെ.എസ്.പി.പി.എൽ. കമ്പനി അധികൃതർ പറയുന്നത്. വ്യാഴാഴ്ച്‌ച ഉച്ചയ്ക്ക് ഒന്നോടെ പൈപ്പിലെ വാതകം നീക്കിത്തുടങ്ങി, നെല്ലായി വയലൂരിലെ വാൽവ് തുറന്ന് ഉയർന്ന മർദത്തിൽ വെള്ളം പമ്പ് ചെയ്‌താണ് വാതകം നീക്കുന്നത്. ഈ ഭാഗത്ത് 900 ടൺ എൽ.പി.ജി. ഗ്യാസ് പൈപ്പിലുണ്ടെന്നായിരുന്നു കണക്ക്, മരത്താക്കര പുഴമ്പള്ളത്തെ വാൽവിലൂടെ പാലക്കാട് ഭാഗത്തേക്ക് തുറന്നുവിടുകയാണ് ചെയ്യുക. ഇതു വിജയിച്ചില്ലെങ്കിൽ 63,380 സിലിൻഡറിന് തുല്യമായ വാതകമാണ് നഷ്ടമാകുക.


കെ.എസ്.പി.പി.എൽ, പൈപ്പ് ലൈനിൽ ചോർച്ച സംഭവിച്ചതോടെ കൊച്ചി-സേലം പൈപ്പ് ലൈനിലൂടെയുള്ള പാചകവാതക വിതരണം നിലച്ചിരിക്കുകയാണ്. പുതുക്കാട് പോലീസ്, അഗ്നി രക്ഷാസേന എന്നിവരെ ഉൾപ്പെടെ പരിസരത്തുനിന്ന് മാറ്റിയാണ് കമ്പനി അധികൃതർ ചോർച്ച പരിഹരിക്കാൻ നടപടി തുടങ്ങിയത്. അഗ്നി രക്ഷാസേനയ്ക്ക് പുറത്തുനിന്ന് വെള്ളം എത്തിക്കാനുള്ള നിർദേശം മാത്രമേയുണ്ടായിരുന്നുള്ളൂ


ഭാരത് പെട്രോളിയം കോർപറേഷന്റെ (ബി.പി.സി.എൽ.) പെട്രോൾ പൈപ്പ് ലൈനിൽ ബുധനാഴ്‌ച പണിക്കെത്തിയ തൊഴിലാളികൾ എട്ട് മീറ്റർ അപ്പുറത്തുള്ള കെ.എസ്.പി.പി.എൽ. കമ്പനിയുടെ ഗ്യാസ് പൈപ്പ് ലൈനിൽ ഡ്രില്ല് ഉപയോഗിച്ച് തുളച്ചതാണ് ചോർച്ചയ്ക്കിടയാക്കിയത്. പുകരൂപത്തിൽ ഗ്യാസ് ശക്തമായി പുറത്തേക്ക് പരന്നത് മേഖലയിൽ ആശങ്ക പരത്തിയിരുന്നു. മാത്രമല്ല ബുധനാഴ്ച രാത്രിയോടെ 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. പാചകവാതകം പാലക്കാട് ഭാഗത്തേക്ക് തള്ളിനീക്കി നഷ്ട്‌ടംകുറയ്ക്കാൻ ശ്രമം

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles