മട്ടാഞ്ചേരി ! പെരുന്നാൾ അനുഭവിച്ചറിയണമെങ്കിൽ കൊച്ചിയിലെ അമ്മായിമുക്കിലേക്കുതന്നെ പോകണമെന്നാണ് പറയുക. നിലാവ് കണ്ടതോടെ, വ്യാഴാഴ്‌ച രാത്രിയോടെ അമ്മായിമുക്കിലേക്ക് ജനത്തിൻറെ ഒഴുക്കായിരുന്നു. കൊച്ചിയുടെ പതിവ് രീതിയാണിത്. പെരുന്നാൾ ദിനങ്ങളിൽ വിശ്വാസ സമൂഹത്തിന് ആവശ്യമായി വരുന്ന എല്ലാ വസ്തുക്കളും അമ്മായിമുക്കിലെ തെരുവിൽ കിട്ടും.
ബിരിയാണി ഉൾപ്പെടെ ഭക്ഷണ സാധനങ്ങളും ഇവിടെ റെഡിയാണ്.
പൊട്ട്, വള, കമ്മൽ, വസ്ത്രങ്ങൾ എന്നുവേണ്ട ഈ തെരുവിൽ കിട്ടാത്ത വസ്‌തുക്കൾ കുറവാണ്. പെരുന്നാൾ തലേന്ന് സന്ധ്യയോടെയാണ് അമ്മായിമുക്ക് ഉണരുന്നതെങ്കിലും ആഴ്‌ചകൾക്ക് മുൻപുതന്നെ തയ്യാറെടുപ്പുകൾ തുടങ്ങും. കച്ചവട കേന്ദ്രങ്ങളെല്ലാം താത്കാലികമായി കെട്ടിയുണ്ടാക്കുന്നതാണ്.
സൈനുദ്ദീൻ നൈന റോഡിൽ നിന്നാരംഭിച്ച് ചെമ്പിട്ട പള്ളി വരെ നീളുന്ന തെരുവിൽ നിറയെ കച്ചവടക്കാരാണ്. കൊച്ചി വിട്ടുപോയ കുടുംബങ്ങളും പെരുന്നാൾ തലേന്ന് ഇവിടേക്ക് എത്താറുണ്ട്.
വ്യാഴാഴ്ച സന്ധ്യയോടെ തുടങ്ങിയ ജനത്തിൻ്റെ ഒഴുക്ക് രാത്രി ഏറെ വൈകിയും തുടരുകയാണ്. പുലരും വരെ ഈ തെരുവ് ഉണർന്നിരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














