കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ എന്നീ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ നല്ലളത്തുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ പക്ഷിപ്പനിയുടെ എച്ച്5എൻ1 (H5N1) വകഭേദമാണ് കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ദ്രുതകർമസേനയെ (RRT) വിന്യസിച്ച് പക്ഷികളെ കൊന്നൊടുക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും. നിലവിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പടർന്ന സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗവ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














