അരൂരിലെ വയോധികയുടെ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

അരൂരിലെ വയോധികയുടെ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
അരൂരിലെ വയോധികയുടെ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
Share  
2026 Mar 19, 04:05 PM
ed
bh
ED

അരൂർ നടക്ക് മീത്തലിൽ പരേതയായ കിഴക്കയിൽ പൊയിൽ പൊക്കിയുടെ (85) മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. ഇക്കഴിഞ്ഞ മാർച്ച് 12-നായിരുന്നു പൊക്കി മരണപ്പെട്ടത്. എന്നാൽ, ഇവരുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രണ്ടാമത്തെ മകൻ പോലീസിൽ പരാതി നൽകിയതോടെയാണ് മൃതദേഹം പുറത്തെടുക്കാൻ തീരുമാനിച്ചത്.


​ഇന്ന് രാവിലെ ആർ.ഡി.ഒ. കെ. അജീഷിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. ലവീസിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. നാദാപുരം പോലീസ് സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles