കുറ്റിക്കാട്ടൂരിൽ ഷിഗല്ല ബാധിച്ച് മരണം: കൂടുതൽ കുട്ടികൾക്ക് രോഗലക്ഷണം; പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്

കുറ്റിക്കാട്ടൂരിൽ ഷിഗല്ല ബാധിച്ച് മരണം: കൂടുതൽ കുട്ടികൾക്ക് രോഗലക്ഷണം; പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്
കുറ്റിക്കാട്ടൂരിൽ ഷിഗല്ല ബാധിച്ച് മരണം: കൂടുതൽ കുട്ടികൾക്ക് രോഗലക്ഷണം; പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്
Share  
2026 Mar 19, 08:04 AM
ed
bh
ED

കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിൽ ഷിഗല്ല ബാധിച്ച് മൂന്നര വയസ്സുകാരി മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മരണം സംഭവിച്ചതെങ്കിലും ഇന്നാണ് രോഗവിവരം സ്ഥിരീകരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ പ്രദേശത്തെ അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റ് രണ്ട് പേരെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.


​ആനക്കുഴിക്കര ഭാഗത്ത് അഞ്ചോളം പേർക്ക് കൂടി രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് രോഗം പടരാനുള്ള കാരണം കണ്ടെത്താൻ ആരോഗ്യവകുപ്പ് അന്വേഷണം ഊർജിതമാക്കി. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, കടുത്ത ക്ഷീണം, മലത്തോടൊപ്പം രക്തം കാണപ്പെടുക എന്നിവയാണ് ഷിഗല്ലയുടെ പ്രധാന ലക്ഷണങ്ങൾ.


​മലിനമായ ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ല ബാക്ടീരിയ പ്രധാനമായും പകരുന്നത്. രോഗാണു കുടലിനെ നേരിട്ട് ബാധിക്കുന്നതിനാലാണ് മലത്തോടൊപ്പം രക്തം വരുന്നത്. സാധാരണയായി രണ്ട് മുതൽ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങൾ പ്രകടമാകുക. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles