ബുധനാഴ്ച പുലർച്ചെയുണ്ടായ അപ്രതീക്ഷിതമായ കാറ്റിലും മഴയിലും ചാത്തമംഗലം, മാവൂർ, പെരുവയൽ പഞ്ചായത്തുകളിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചു. വിഷുവിപണി ലക്ഷ്യമിട്ട് കർഷകർ നട്ടുവളർത്തിയ ആയിരക്കണക്കിന് നേന്ത്രവാഴകളാണ് കനത്ത കാറ്റിൽ ഒടിഞ്ഞുവീണത്. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂർ, ഇഷ്ടികബസാർ, വിരിപ്പിൽ, കോട്ടോയിൽ താഴം സങ്കേതം തുടങ്ങിയ ഭാഗങ്ങളിൽ കൃഷിനാശം രൂക്ഷമാണ്. കാലംതെറ്റിപ്പെയ്ത ഈ മഴ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.
മാവൂർ, പെരുവയൽ പഞ്ചായത്തുകളിലായി നാലായിരത്തിലധികം വാഴകളും വലിയ തോതിൽ കപ്പകൃഷിയും നശിച്ചു. പുലർച്ചെ നാലുമണിയോടെ വീശിയടിച്ച കാറ്റിൽ പെരുവയൽ പഞ്ചായത്തിലെ ചെട്ടിക്കടവ് ഭാഗത്താണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഇവിടെ കൊടമ്പാട്ട് മണ്ണിൽ മോഹനന്റെ 1300-ഓളം വാഴകളും തറയിൽ ഗണേശന്റെ 400-ഓളം വാഴകളും പൂർണ്ണമായും നശിച്ചു. കാർഷിക മേഖലയ്ക്ക് പുറമെ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














