ബുധനാഴ്ച പുലർച്ചെയുണ്ടായ കനത്ത കാറ്റിലും മഴയിലും പെരുമണ്ണ ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. നിരവധി വീടുകൾ തകരുകയും മരങ്ങൾ കടപുഴകി വീണ് കൃഷിക്കും വൈദ്യുതി ബന്ധത്തിനും വലിയ തോതിൽ നാശമുണ്ടാകുകയും ചെയ്തു. പുത്തൂർമഠം, പാറക്കണ്ടം, പൊയിൽത്താഴം, വെള്ളായിക്കോട് തുടങ്ങിയിടങ്ങളിലെല്ലാം വീടുകൾക്ക് മുകളിലേക്ക് തെങ്ങും പ്ലാവും ഉൾപ്പെടെയുള്ള മരങ്ങൾ വീണ് മേൽക്കൂരകൾ തകർന്നിട്ടുണ്ട്. പുത്തൂർമഠം തേട്ടത്തിൽ വാസുവിന്റെ ഇരുനില വീടിന്റെ കോൺക്രീറ്റ് മേൽക്കൂരയും സരോജിനിയമ്മയുടെ ഓടിട്ട വീടും മരങ്ങൾ വീണ് തകർന്നവയിൽ ഉൾപ്പെടുന്നു. പലയിടങ്ങളിലും വീട്ടുമുറ്റത്തെ കിണറുകൾക്കും വാട്ടർ ടാങ്കുകൾക്കും കേടുപാടുകൾ സംഭവിച്ചു.
വീടുകൾക്ക് പുറമെ കാർഷിക മേഖലയ്ക്കും കന്നുകാലി വളർത്തൽ കേന്ദ്രങ്ങൾക്കും കനത്ത പ്രഹരമാണ് കാറ്റേൽപ്പിച്ചത്. അബ്ദുൽ ഗഫൂറിന്റെ ആട്ടിൻകൂടും ബാബുരാജന്റെ പശുത്തൊഴുത്തും മരങ്ങൾ വീണ് നശിച്ചു. ഇല്ലത്തുതാഴം ഭാഗത്ത് വാഴയടക്കമുള്ള കൃഷികൾ വ്യാപകമായി നശിച്ചിട്ടുണ്ട്. പെരുമണ്ണ ഇ.എം.എസ്. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറി കെട്ടിടത്തിന്റെ ഓടുകൾ കാറ്റിൽ പറന്നുപോയി. കൂടാതെ വെള്ളായിക്കോട് മഞ്ചപ്പാറ ഭഗവതി ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക് മുകളിലേക്ക് പ്ലാവ് വീണ് നാശനഷ്ടമുണ്ടായി.
യാത്രാ-വൈദ്യുതി സൗകര്യങ്ങളെയും മഴക്കെടുതി ബാധിച്ചിട്ടുണ്ട്. അമൃതമംഗലം ശിവക്ഷേത്രത്തിന് സമീപവും മക്കാട്ടുമേത്തൽ, പൂവ്വത്താളി തുടങ്ങിയ ഭാഗങ്ങളിലും വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണു. റോഡുകളിലേക്ക് മരങ്ങൾ വീണത് ഗതാഗത തടസ്സത്തിനും കാരണമായി. ഇളമനശ്ശേരി സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ, അഖിലേഷ്, പ്രവീൺ തുടങ്ങിയവരുടെ വീടുകൾക്കും മരങ്ങൾ വീണും ഷീറ്റുകൾ പറന്നു വീണും കേടുപാടുകൾ പറ്റിയിട്ടുണ്ട്. പ്രദേശത്തെ കൃഷിനാശവും കെട്ടിടങ്ങൾക്കുണ്ടായ തകർച്ചയും കണക്കാക്കി വരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














