അക്രമാസക്തനായ യുവാവിനെ പിടികൂടാൻ ശ്രമം: സി.ഐ.ക്ക് കുത്തേറ്റു

അക്രമാസക്തനായ യുവാവിനെ പിടികൂടാൻ ശ്രമം: സി.ഐ.ക്ക് കുത്തേറ്റു
അക്രമാസക്തനായ യുവാവിനെ പിടികൂടാൻ ശ്രമം: സി.ഐ.ക്ക് കുത്തേറ്റു
Share  
2026 Mar 19, 05:15 AM
ed
bh
ED

പരപ്പനങ്ങാടി : അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒ. ബുധനാഴ്ച‌ രാത്രി ഒന്നരയോടെ ചെട്ടിപ്പടി കുപ്പിവളവ് ഭാഗത്തുവെച്ചായിരുന്നു സംഭവം. കൈയിൽ ആഴത്തിൽ മുറിവേറ്റ അദ്ദേഹത്തെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മൊടുവിങ്ങൽ കാട്ടുങ്ങൽ സജേഷാണ് പോലീസിനെ ആക്രമിച്ചത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാളെ ചികിത്സയ്ക്കായി കൊണ്ടുപോകാൻ വീട്ടുകാർ 'ട്രോമാകെയർ' പ്രവർത്തകരുടെ സഹായംതേടിയിരുന്നു.


എന്നാൽ സജേഷ് ക്രൂരമായി പ്രതിരോധിക്കുകയും വീട്ടിലുണ്ടായിരുന്ന പോലീസുകാരനായ സഹോദരനെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്‌തു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ഇയാൾ അടിച്ചുതകർത്തു. നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് വീട്ടുകാർ പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ സി.ഐ. സ്റ്റെപ്റ്റോ ജോൺ, സജേഷിനെ അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു.


എന്നാൽ കൂടുതൽ അക്രമാസക്തനായ സജേഷ്, സമീപത്തെ ഷോപ്പിന്റെ പൊട്ടിയ ഗ്ലാസ് കഷണമുപയോഗിച്ച് സി.ഐ.യെ കുത്തുകയായിരുന്നു. കുത്ത് തടയാൻ ശ്രമിക്കുന്നതിനിടെ സി.ഐ.യുടെ കൈക്ക് ആഴത്തിൽ മുറിവേൽക്കുകയായിരുന്നു. നാട്ടുകാർക്കും പോലീസിനും നേരേ ആക്രമണം അഴിച്ചുവിട്ട സജേഷ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. നേരത്തേയും മാനസിക ചികിത്സ തേടിയിട്ടുള്ളതായി പറയുന്നു. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles