അറ്റകുറ്റപ്പണി നീളും
പാലിയേക്കര : കെ.എസ്.പി.പി.എൽ. കമ്പനിയുടെ പൈപ്പ് ലൈനിലുണ്ടായ ചോർച്ചയെത്തുടർന്ന് മണലി കാഴ്ചക്കടവ് പ്രദേശത്തെ 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
പൈപ്പ് ലൈനിൽ നെല്ലായിയിലും മരത്താക്കരയിലുമുള്ള വാൽവുകൾ അടച്ചശേഷം ചോർച്ച അടയ്ക്കാൻ കുറഞ്ഞതു മൂന്നുദിവസത്തെ പണിയുണ്ടാകും. ഈ സമയമത്രയും ചോർച്ചയിലൂടെ പുറത്തുപോകുന്ന ഗ്യാസ്, വെള്ളം പമ്പുചെയ്ത് ശക്തി കുറച്ചുകൊണ്ടിരിക്കുകയും വേണം.
ബുധനാഴ്ച വൈകീട്ട് ആറുവരെ പുതുക്കാട് അഗ്നിരക്ഷാസേന നാല് യൂണിറ്റ് വെള്ളം ഇതിനായി ഉപയോഗിച്ചുകഴിഞ്ഞു, പൈപ്പിൻ്റെ ചോർച്ചയുള്ള ഭാഗത്തു പുറത്തേക്ക് വരുന്ന വാതകവും വെള്ളവുമായി ചേർന്ന് ഐസ് രൂപപ്പെടുന്നത് ചോർച്ച കുറയാൻ സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
ചോർച്ചക്കിടയാക്കിയ ദ്വാരത്തിൽ ഡ്രില്ലിൻ്റെ കൂർത്ത ഭാഗം ഒടിഞ്ഞിരിപ്പുണ്ടെന്നാണ് കെ.എസ്.പി.പി.എൽ. അധികൃതർ പറയുന്നത്. എട്ട് മീറ്റർ താഴ്‌ചയിലാണ് കെ.എസ്.പി.പി.എല്ലിൻ്റെ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. മണലിപ്പുഴയിൽനിന്ന് ഏറെ അകലെയല്ലാത്ത ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തണമെങ്കിൽ ആദ്യം മണ്ണിടിച്ചിലുണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അറ്റകുറ്റപ്പണികൾ ദിവസങ്ങളോളം നീളുമെന്ന് ഉറപ്പാണ്.
ആശങ്കകുട്ടി സമീപത്തെ പാടത്തെ തീപ്പിടിത്തം
പാലിയേക്കര : പാചകവാതക പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായതിന് സമീപം പാലിയേക്കര പാടത്ത് മാലിന്യക്കൂമ്പാരത്തിൽ തീ പടർന്നത് ആശങ്കക്കിടയാക്കി. പാലിയേക്കര പഴയ ദേശീയപാതയോരത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
പാതയോരത്തെ വർക്‌ഷോപ്പുകൾക്ക് സമീപം മാലിന്യത്തിൽ തീ പടരുകയായിരുന്നു. ശക്തമായ കാറ്റിൽ തീ പാടത്തേക്ക് വ്യാപിച്ചെങ്കിലും പുതുക്കാട്ടുനിന്നെത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി.
മാലിന്യക്കൂമ്പാരത്തിന് ആരോ തീയിട്ടതാണെന്ന് സംശയിക്കുന്നു. തീപ്പിടിത്തമുണ്ടായ പാടത്തിന് അരക്കിലോമീറ്റർ മാറിയാണ് ഗ്യാസ് പൈപ്പ് ലൈൻ ചോർന്നത്. പ്രദേശത്തെ വീട്ടുകാരെ ഒഴിപ്പിച്ചും വൈദ്യുതിബന്ധം വിച്ഛേദിച്ചും അതിജാഗ്രതയോടെ അധികൃതർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയായിരുന്നു തീപ്പിടിത്തം.
ചോർച്ചയിൽ ശക്തമായി പുറന്തള്ളിയിരുന്ന ഗ്യാസ് കാറ്റിന്റെ ഗതിയിൽ ദേശീയപാതയോരത്തേക്കും എത്തിയിരുന്നെന്ന് പരിസരവാസികൾ പറയുന്നു.
ഇതിനിടെ തീപ്പിടിത്തമുണ്ടായതാണ് നാട്ടുകാരെ പരിഭ്രാന്തരാക്കിയത്. ഗ്യാസ് ചോർച്ച പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് എൻജിനീയറിങ് വിഭാഗം അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














