തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീടുകളിൽ ഇരുന്ന് വോട്ട് രേഖപ്പെടുത്താൻ (ഹോം വോട്ടിംഗ്) അവസരമൊരുങ്ങുന്നു. 85 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കും 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ളവർക്കുമാണ് ഈ സേവനം ലഭ്യമാകുക. കൂടാതെ, വോട്ടെടുപ്പ് ദിവസം ജോലിയിലായതിനാൽ പോളിംഗ് ബൂത്തിൽ എത്താൻ കഴിയാത്ത അവശ്യ സർവീസ് വിഭാഗങ്ങളിൽപ്പെട്ടവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനും സൗകര്യമുണ്ടാകും. ഇവർ വരണാധികാരി നിശ്ചയിക്കുന്ന പോസ്റ്റൽ വോട്ടിംഗ് സെന്ററിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.
ഹോം വോട്ടിംഗിനും പോസ്റ്റൽ വോട്ടിംഗിനുമുള്ള അപേക്ഷകൾ നിശ്ചിത മാതൃകയിലുള്ള ഫോറം 12ഡി-യിൽ ഈ മാസം 21-നകം ബന്ധപ്പെട്ട വരണാധികാരികൾക്ക് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. അപേക്ഷയുടെ മാതൃക ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഹോം വോട്ടിംഗിനുള്ള അപേക്ഷകൾ ബൂത്ത് ലെവൽ ഓഫീസർമാർ (BLO) മുഖേന നൽകാവുന്നതാണ്. വോട്ടർ പട്ടികയിൽ നിലവിൽ മുതിർന്ന പൗരന്മാർ എന്നോ ഭിന്നശേഷിക്കാർ എന്നോ രേഖപ്പെടുത്തിയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അപേക്ഷയോടൊപ്പം ഭിന്നശേഷിത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.
പോലീസ്, ഫയർ ഫോഴ്സ്, ജയിൽ, എക്സൈസ്, ആരോഗ്യം, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, റെയിൽവേ തുടങ്ങിയ അവശ്യ സർവീസ് വിഭാഗങ്ങളിലുള്ളവർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മാധ്യമ പ്രവർത്തകർക്കുമാണ് പോസ്റ്റൽ വോട്ടിന് അർഹതയുള്ളത്. ഇവർ അപേക്ഷയോടൊപ്പം അതത് വകുപ്പുകളിലെ നോഡൽ ഓഫീസർമാരുടെ സാക്ഷ്യപത്രം കൂടി സമർപ്പിക്കേണ്ടതുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













