വടകര: സോഷ്യൽ മീഡിയ വഴി സ്ത്രീകൾക്കും യുവതികൾക്കും വലവിരിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോട്ടക്കൽ സ്വദേശി കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീൽ (38) ആണ് പിടിയിലായത്. 'കിനാവിന്റെ രാജകുമാരൻ' എന്ന ഇൻസ്റ്റഗ്രാം ഐഡിയിലൂടെ സൗഹൃദം സ്ഥാപിച്ച് സ്ത്രീകളെ വിവിധ ഇടങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വർണം കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി.
വളയം സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വടകരയിലെ ഒരു ലോഡ്ജിലേക്ക് യുവതിയെ വിളിച്ചുവരുത്തിയ ഇയാൾ 12 പവൻ സ്വർണമാണ് തട്ടിയെടുത്തത്. സമാനമായ രീതിയിൽ കോഴിക്കോട് ടൗൺ സ്റ്റേഷനിലും ഇയാൾക്കെതിരെ സ്വർണം തട്ടിയതിനും പീഡനത്തിനും കേസുകളുണ്ട്. ഇത്തരത്തിൽ നിരവധി സ്ത്രീകൾ ഇയാളുടെ ചതിക്കുഴിയിൽ പെട്ടിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













