ആർ.ജെ.ഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: വടകരയിൽ എം.കെ. ഭാസ്‌കരൻ, കൽപ്പറ്റയിൽ പി.കെ. അനിൽകുമാർ

ആർ.ജെ.ഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: വടകരയിൽ എം.കെ. ഭാസ്‌കരൻ, കൽപ്പറ്റയിൽ പി.കെ. അനിൽകുമാർ
ആർ.ജെ.ഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: വടകരയിൽ എം.കെ. ഭാസ്‌കരൻ, കൽപ്പറ്റയിൽ പി.കെ. അനിൽകുമാർ
Share  
2026 Mar 18, 02:22 PM
Thankachan
anardhanan latest

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സ്ഥാനാർഥികളെ സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്‌ കുമാർ പ്രഖ്യാപിച്ചു. വടകരയിൽ പാർട്ടി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്‌കരനും കൂത്തുപറമ്പിൽ പി.കെ. പ്രവീണും കൽപ്പറ്റയിൽ പി.കെ. അനിൽ കുമാറുമാണ് ജനവിധി തേടുന്നത്. പാർട്ടി അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ കഴിഞ്ഞ അഞ്ച് തവണയായി മത്സരിച്ച കൽപ്പറ്റ മണ്ഡലത്തിലാണ് ഇത്തവണ അനിൽ കുമാർ മത്സരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.


​വയനാട് ഡിസിസി സെക്രട്ടറിയായും ഐഎൻടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന അനിൽ കുമാർ അഞ്ച് വർഷം മുൻപാണ് കോൺഗ്രസ് വിട്ട് ആർ.ജെ.ഡിയിൽ ചേർന്നത്. കൂത്തുപറമ്പിലെ സ്ഥാനാർഥിയായ പി.കെ. പ്രവീൺ നിലവിലെ എംഎൽഎ കെ.പി. മോഹനന്റെ സഹോദരപുത്രനാണ്. കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്. വടകരയിൽ മത്സരിക്കുന്ന എം.കെ. ഭാസ്‌കരൻ പാർട്ടിയുടെ സംഘടനാ രംഗത്ത് സജീവമായ വ്യക്തിത്വമാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles