പാപ്പിനിശ്ശേരി വളപട്ടണം പുഴയുടെ ഭാഗമായ പാപ്പിനിശ്ശേരി തുരുത്തിയിലെ ജനവാസമേഖലയിൽ മണലൂറ്റ് കേന്ദ്രം സ്ഥാപിക്കാൻ നീക്കം. ഇതനായി ചില നിർമാണം തുടങ്ങിയതോടെയാണ് നാട്ടുകാർ അറിഞ്ഞത്. തുടർന്ന് കഴിഞ്ഞ ദിവസം നാട്ടുകാരുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയർന്നുതുടങ്ങി. എന്നാൽ അത്തരം കേന്ദ്രം സ്ഥാപിക്കുന്നത് അധികൃതരുടെ അനുമതി ഇല്ലാതെയാണെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.
ദേശീയപാത നിർമാണ കരാറുകാരായ വിശ്വസമുന്ദ്രയുടെ പേരിലാണ് തുരുത്തിയിൽ ജനവാസകന്ദ്രത്തിനു സമീപത്തായി അനധികൃത മണലൂറ്റ് യൂണിറ്റ് ഉയരുന്നത്.
അനധികൃതമായ മണലൂറ്റ് കേന്ദ്രം സ്ഥാപിക്കുന്ന സ്ഥലത്തിന് സമീപത്തെ കരിങ്കല്ല് കൊണ്ട് കെട്ടിയ പുഴയോരത്തെ ഭിത്തിയുടെ തകർച്ചയ്ക്കും കരയിടിച്ചലിനും കാരണമാകുമെന്നാശങ്കയും ഉയർന്നിട്ടുണ്ട്.
സമീപത്തെ വീടുകളെയും ഇത് ബാധിക്കും. ഏറെ ആശങ്കയിലാണ് സമീപവാസികൾ. യൂണിറ്റിന് സമീപത്തായി ഭഗത് സിങ് ഐലൻഡ് ഉൾപ്പെടെ അഞ്ചോളം ചെറുദ്വീപുകളുമുണ്ട്. ഇവയുടെ നാശത്തിനും ഇത് വഴി വച്ചേക്കാം.
മണലൂറ്റ് കേന്ദ്രം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













