ബേപ്പൂരിനും വെള്ളയിലിനും ഇടയിൽ പുറങ്കടലിൽ മുങ്ങിപ്പോയ 'സി.എസ്.ഡി. ഷൺമുഖ-4' എന്ന മണ്ണുമാന്തിക്കപ്പൽ വീണ്ടെടുക്കുന്നതിനായി മുംബൈയിൽ നിന്നുള്ള ഹാൻസ് അണ്ടർവാട്ടർ ആൻഡ് സാൽവേജ് കമ്പനിയുടെ സാങ്കേതിക സഹായം തേടുന്നു. പത്ത് ദിവസത്തിനുള്ളിൽ കപ്പൽ കരയ്ക്കെത്തിക്കാമെന്ന ധാരണയിൽ ചൊവ്വാഴ്ച രാവിലെ മുതൽ വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കഴിഞ്ഞ ഫെബ്രുവരി 27-ന് ചേറ്റുവയിൽ നിന്ന് കാസർകോട്ടെ കസബ മീൻപിടിത്ത തുറമുഖത്തേക്ക് മണ്ണുമാന്താൻ പോകുന്നതിനിടെയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. 'അനുഗ്രഹ' എന്ന ബോട്ട് കെട്ടിവലിച്ചുകൊണ്ടുപോകുന്നതിനിടെ മുങ്ങിപ്പോയ കപ്പലിൽ ഉണ്ടായിരുന്ന ഒൻപത് ജീവനക്കാരും നീന്തി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞയാഴ്ച മംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരും ഖലാസികളും ചേർന്ന് പ്രാദേശിക ബോട്ടുകളുടെ സഹായത്തോടെ കപ്പൽ ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
ഇതേത്തുടർന്ന് പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുതവാരിയർ, കപ്പൽ ഉടമ അരുൺകുമാർ, കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ നടത്തിയ ചർച്ചയിലാണ് മുംബൈ കമ്പനിയെ ചുമതലപ്പെടുത്താൻ തീരുമാനമായത്. പദ്ധതിയുമായി ബന്ധപ്പെട്ട് കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പോലീസ്, ഫിഷറീസ് അധികൃതർ എന്നിവരുമായും വിശദമായ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













