കർഷകത്തൊഴിലാളിക്കുനേരേ കാട്ടാനയുടെ ആക്രമണം

കർഷകത്തൊഴിലാളിക്കുനേരേ കാട്ടാനയുടെ ആക്രമണം
കർഷകത്തൊഴിലാളിക്കുനേരേ കാട്ടാനയുടെ ആക്രമണം
Share  
2026 Mar 18, 09:49 AM
Thankachan
anardhanan latest

പുക്കോട്ടുംപാടം : കൃഷിയിടത്തിൽനിന്ന് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്. അമരമ്പലം പഞ്ചായത്തിലെ ടി.കെ. കോളനിയിൽ ചൊവ്വാഴ്‌ച വൈകീട്ട് ആറുമണിയോടെയാണു സംഭവം.


മുണ്ടേരി അപ്പൻകാപ്പ് സ്വദേശി ടി.കെ കോളനിയിൽ താമസിക്കുന്ന വെള്ളുത്തേടത്ത് ദാസനാണ് (54) പരിക്കേറ്റത്. കോയിപ്ര മലവാരത്തിലെ സ്വകാര്യ കൃഷിയിടത്തിൽനിന്നു ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു. പൂന്തോട്ടംകടവിലെ പുഴയിൽനിന്ന് മുഖം കഴുകുന്ന സമയം സമീപത്തെ ഈറ്റക്കാട്ടിൽനിന്ന ആന ദാസൻ്റെ പിറകിലൂടെ തുമ്പിക്കെ ചുറ്റിപ്പിടിച്ച് എടുത്തെറിയുകയായിരുന്നു. കൂടെ സഹോദരനടക്കം മറ്റു തൊഴിലാളികളുമുണ്ടായിരുന്നെങ്കിലും ഈറ്റക്കാട്ടിൽ മറഞ്ഞുനിന്ന ആനയെ ഇവരും കണ്ടിരുന്നില്ല. ആന ആക്രമിച്ചതോടെ കൂടെയുള്ളവർ ഓടിരക്ഷപ്പെട്ടു. പിന്നീട് ആനയെ പിന്തിരിപ്പിച്ചാണ് ഇവർ അടുത്തെത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്ന് ദാസനെ സ്വകാര്യവ്യക്തിയുടെ ജീപ്പിൽ പൂന്തോട്ടക്കടവിലെ വനം ഔട്ട്പോസ്സിലെത്തിച്ചു. അവിടെനിന്ന് വനം വകുപ്പിന്റെ വാഹനത്തിൽ പൊട്ടിക്കല്ലിലും തുടർന്ന് ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലുമെത്തിച്ചു. പരിക്ക് ഗുരുതരമല്ലെങ്കിലും കൂടുതൽ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles